ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കില്ലേ? തലച്ചോറിന് ഗുരുതരമായ രോഗം ബാധിച്ച പേരാമ്പ്രയിലെ ഒമ്പതുവയസുകാരന്‍ ചികിത്സാസഹായം തേടുന്നു
പേരാമ്പ്ര: തലച്ചോറിനെ ബാധിച്ച ഗുരുതരമായ ക്ലിവല്‍ കോണ്ട്രോമ പിടിപെട്ട ഒമ്പതുവയസുകാരന്‍ ചികിത്സാച്ചെലവിനായി സുമനസുകളുടെ സഹായം തേടുന്നു. പേരാമ്പ്ര പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന പരപ്പൂര് മീത്തല്‍ മുഹമ്മദ് ലാസിം ആണ് സഹായം തേടുന്നത്. ലാസിമിന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അന്‍പത് ലക്ഷം രൂപയോളം ചെലവ് വരുന്ന സങ്കീര്‍ണ്ണ ശസ്ത്രക്രിയ ആവശ്യമാണ്.
സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ സംഖ്യ നല്‍കി ചികിത്സ നടത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി കേരള ഗ്രാമീണ്‍ ബാങ്കില്‍ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40203111001060.
കേരള ഗ്രാമീണ്‍ ബാങ്ക്
പേരാമ്പ്ര
ഐ.എഫ്.എസ്.സി KGLB0040203