നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ; കൊയിലാണ്ടി നഗരസഭയില്‍ ജനകീയ ശില്പശാല നാളെ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജനകീയ ശില്പശാല നാളെ. ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ശില്പശാല സംഘടിപ്പിക്കുന്നത്.
കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ഹാളില്‍ രാവിലെ 10 മണി മുതലാണ് ശില്പശാല. കാനത്തില്‍ ജമീല എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്യും.

ശില്പശാലയില്‍ നഗരസഭയുടെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ദര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. നഗരസഭയുടെ ഒരു വര്‍ഷക്കാലത്തേക്കുളള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. കൂടാതെ നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവര്‍ത്തനമായ ജല ബജറ്റും ഈ ശില്പശാലയില്‍ പ്രസിദ്ധീകരിക്കും. വിവിധ വിഷയ മേഖലകളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുക്കും.

നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും.CWRDM എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഡോ മനോജ് പി. സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തും.