പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം


Advertisement

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം അനുവദിക്കുക, മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, സർവീസിൽ ഉള്ളവർക്കുള്ള കെ.ടെറ്റ് പ്രശ്നം പരിഹരിക്കുക, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.

Advertisement

ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.

Advertisement

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ രാധാകൃഷ്ണൻ സംസ്ഥാന സമിതി അംഗം കെ മണി,ബൈജ റാണി,പ്രജേഷ് വന്ദന ബാസിൽ പാലിശ്ശേരി,മനോജ് കെ കെ എന്നിവർ സംസാരിച്ചു.

Advertisement

പുതിയ ഭാരവാഹികളായി നിഷാന്ത് (പ്രസിഡണ്ട്), സെബിന സി (സെക്രട്ടറി), സൂരജ് ആർ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Summary: Public education sector issues to be resolved: KPSTA Koyilandy sub district Conference