റോഡരികില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി; മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് തിക്കോടിയില്‍ തുടക്കം


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യജാഗ്രത 2023ന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പള്ളിക്കര വി.പി റോഡ് ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിര്‍വ്വഹിച്ചു.

റോഡരികില്‍ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതസേനാംഗങ്ങള്‍ക്ക് കൈമാറി. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.പി.ഷക്കീല, മെമ്പര്‍മാരായ ഷീബ പുല്‍പ്പാണ്ടി, ദിബിഷ.എം.കെ, വിബിത ബൈജു, ജിഷ കാട്ടില്‍, സിനിജ.എം.കെ, പൊതു പ്രവര്‍ത്തകരായ എ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.ജനാര്‍ദ്ദനന്‍, ബിജു കേളോത്ത്, കെ.കെ.രാഘവന്‍,.ശശിഭൂഷണ്‍, ടി.പി.ഗോപാലന്‍, ഹരിതസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

മേലടി സി.എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍, ആശാവര്‍ക്കര്‍ അനിത.പി എന്നിവര്‍ നേതൃത്വം നല്‍കി.