ഉസ്താദ് ഹാഫിള് യൂനുസ് റമളാന്‍ സന്ദേശം നല്‍കി; ശ്രദ്ധേയമായി കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ സൗഹൃദ ഇഫ്താര്‍ സംഗമം


കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍ വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.

ഉസ്താദ് ഹാഫിള് യൂനുസ് റമളാന്‍ സന്ദേശം നല്‍കി. കേരള സര്‍ക്കാറിന്റെ മികച്ച തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് നേടിയ കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി, സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ സി.പി.ആനന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സുധ കാവുങ്കപ്പൊയില്‍ (വാര്‍ഡ് മെമ്പര്‍), വി.പി.ഇബ്രാഹിം കുട്ടി,
ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, വായനാരി വിനോദ്, ബാലന്‍ അമ്പാടി, അലി.കെ.വി, സത്യന്‍ മാടഞ്ചേരി, രാജേഷ് കീഴരിയൂര്‍, അലി കൊയിലാണ്ടി, ഫൈസല്‍ മൂസ, നിയാസ് ഒമാന്‍, എന്നിവര്‍ സംസാരിച്ചു.

എ.അസീസ് മാസ്റ്റര്‍ അദ്ധ്യക്ഷനായ ചടങ്ങിന് റഷീദ് മൂടാടി സ്വാഗതവും സഹീര്‍ ഗാലക്‌സി നന്ദിയും പറഞ്ഞു.