പ്രവാസി കാരയാടിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരവും അനുമോദനവും


മേപ്പയ്യൂർ: പ്രവാസി കാരയാടിന്റെ നേതൃത്വത്തിൽ ആദരവും അനുമോദനവും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് ആദരിച്ചത്.

പ്രവാസ ജീവിതം അവസാനിപ്പിച്ച തറമ്മൽ അബ്ദുൽ സലാം , 42 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.ടി.അബ്ദുൽ കരീം, ഗായകനും സംഗീത സംവിധായകനുമായ ലെനീഷ് കാരയാട്, ഗായിക നജാ ഷെരീഫ്, എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ‘സ്നേഹംപൂർവ്വം സലാംക്ക’ ഔൺലൈൻ ഫെസ്റ്റിൽ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചതും അനുമോദിച്ചതും.

വാർഡ് അംഗം വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കാരയാട് പ്രസിഡൻ്റ് തറമ്മൽ അബ്ദുൽ സലാം അധ്യക്ഷനായി. സിനിമ-നാടകനടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

കെ.കെ.നാരയണൻ, അമ്മത് പൊയിലിങ്ങൽ, എം.എസ്.ദിനേശ്, കെ.കെ.ഇബ്രാഹിം കുട്ടി, ഭാസ്കരൻ കോരമ്പത്ത്, മുജീബ് റഹ്മാൻ കുനിക്കാട്ട്, സന്തോഷ് ഇ.പി, ബഷീർ ഈനാരി, ജാഫർ പി.കെ, റസാഖ് തറമ്മൽ, സവാദ് വി.വി, മുസ്ഥഫ കെ.കെ, മനോജ് പൊയിലങ്ങൽ എന്നിവർ സംസാരിച്ചു. ഷാജി താപ്പള്ളി സ്വാഗതവും കെ.ടി.അബ്ദുൽ കരീം നന്ദിയും പറഞ്ഞു.