കൊയിലാണ്ടിയിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വൈദ്യുതി മുടങ്ങുക.

മാടാക്കര, കൊല്ലം, കാവുംപട്ടം, കന്നൂര്, ചിറ്റാരിക്കടവ്, പന്തലായനി, കുറുവങ്ങാട് തുടങ്ങി കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ ഒരിടത്തും ഈ സമയത്ത് വൈദ്യുതിയുണ്ടായിരിക്കുന്നതല്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

അപകടകരമാം വിധത്തിൽ ലൈനുകൾക്കു മീതെ നീണ്ടു നിൽക്കുന്ന മരച്ചില്ലകൾ വെട്ടിക്കളയാനും ഫീഡറിന്റെ പണി നടക്കുന്ന കരണത്താലുമാണ് നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുക.