സാന്ത്വന പരിചരണത്തില്‍ കഴിയുന്ന പ്രദേശവാസികളെയും ആഘോഷത്തിന്റെ ഭാഗമാക്കും; പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി, വലിയ വിളക്ക് മാര്‍ച്ച് 17ന്


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി അരങ്ങേറി.

വ്യാഴാഴ്ച വൈകീട്ട് ജിതിന്‍ രാജ്, നവനീത് എന്നിവരുടെ തായമ്പക, നൃത്ത പരിപാടി, നാടന്‍പാട്ട്, പ്രവാസി കൂട്ടായ്മ എന്നിവ ഉണ്ടാകും. 15ന് രാത്രി ഏഴിന് സദനം അശ്വിന്‍ മുരളിയുടെ തായമ്പക, നാടകം മൂക്കുത്തി.

16ന് ചെറിയ വിളക്ക്, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, രാത്രി ഏഴിന് കലാമണ്ഡലം രതീഷിന്റെ തായമ്പക, കൊമ്പ് പറ്റ്, കുഴല്‍ പറ്റ്, രാത്രി മ്യൂസിക് മെഗാഷോ.

17ന് വലിയ വിളക്ക്. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് മൂന്നിന് സാന്ത്വന പരിചരണത്തില്‍ കഴിയുന്ന പ്രദേശവാസികളായവരെ ഉത്സവ നഗരിയില്‍ എത്തിച്ച്, ഉത്സവത്തിന്റെ ഭാഗമാക്കുന്ന സസ്‌നേഹം പരിപാടി. വൈകീട്ട് പളളിവേട്ട, മട്ടന്നൂര്‍ ശ്രീരാജിന്റെ മേള പ്രമാണത്തില്‍ വനമധ്യത്തില്‍ പാണ്ടിമേളം, നാദസ്വരമേളം, രാത്രി മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് എന്നിവരുടെ തായമ്പക.

18ന് രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, വനമധ്യത്തില്‍ പാണ്ടിമേളം, കുടമാറ്റം, ഓട്ടന്‍ തുളളല്‍, വൈകീട്ട് ആഘോഷ വരവുകള്‍, ചൊവ്വല്ലൂര്‍ മോഹനന്റെ മേള പ്രമാണത്തില്‍ ആലിന്‍ കീഴ് മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ടുകള്‍. പുലര്‍ച്ചെ രുധിരക്കൊലം (കോലംവെട്ട്). 19ന് വൈകീട്ട് ഗുരുതിയോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും.