പുരസ്ക്കാര പ്രഭയിൽ കവിയും ചിത്രകാരനുമായ യു.കെ. രാഘവൻ മാസ്റ്റർ; ആർട്ടിസ്റ്റ് മദനനിൽ നിന്നും നമിതം പുരസ്കാരം ഏറ്റുവാങ്ങി


കൊയിലാണ്ടി: ചിത്രകാരനും വാഗ്മിയും സാമൂഹ്യ സംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ യുകെ രാഘവൻ മാസ്റ്റർക്ക് നമിതം പുരസ്കാരം സമർപ്പിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ കാല നേതാക്കളായ സി.ജി.എൻ. ചേമഞ്ചേരി, കെ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് നമിതം പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് കെ.എസ്.എസ്.പി.യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം.

ചേമഞ്ചേരി എഫ്. എഫ് ഹാളിൽ ചേർന്ന് സാംസ്കാരിക സംഗമം പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.കെ മാരാർ അധ്യക്ഷത വഹിച്ചു.

പി.കെ ബാലകൃഷ്ണൻ കിടാവ്, കെ.ഭാസ്കരൻ മാസ്റ്റർ, ടി.വി ഗിരിജ, ഇ.കെ ഗോവിന്ദൻ നായർ, വി.പി.ഭാസ്കരൻ മാസ്റ്റർ, ടി.സുരേന്ദ്രൻ മാസ്റ്റർ, ചേനോത്ത് ഭാസ്കരൻ, ടി.വേണുഗോപാലൻ, പി.ബാലഗോപാലൻ, ഇ.ഗംഗാധരൻ മാസ്റ്റർ, യു.കെ രാഘവൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവർ സംസാരിച്ചു. സുനിൽ തിരുവങ്ങൂർ, വി.രാജൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

Summary: Poet and painter U.K. Raghavan Master Received namitham award from artist Madanan