കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. വിമുക്തഭടനായ അനില്‍കുമാറിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ പരിസരത്ത് വച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ആര്‍മ്മി കാന്റീനില്‍ ഉപയോഗിക്കുന്ന സി.എസ്.ഡി കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും പണവുമാണ് നഷ്ടപ്പെട്ട പേഴ്‌സിലുള്ളത്. കണ്ടുകിട്ടുന്നവര്‍ 7599146006 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.