പഴയകാല കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി മത്സ്യമാർക്കറ്റിലെ കച്ചവടക്കാരനുമായിരുന്ന പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദലി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദലി (മമ്മാലി) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

പഴയ കാല കോൺഗ്രസ് പ്രവർത്തകനാണ്. കൊയിലാണ്ടി മത്സ്യമാർക്കറ്റിൽ ദീർഘകാലം കച്ചവടക്കാരനായിരുന്നു.

ഭാര്യ: പാത്തുമ്മ.

മക്കൾ: ഷെരീഫ് (കുവൈത്ത്), ഇസ്മയിൽ, ജംഷീദ്.

മരുമക്കൾ: ഹയറുന്നിസ, റജിന, ഷെമീന.