നിരോധിത എം.ഡി.എം.എ മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ


പയ്യോളി: നിരോധിത മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ . പയ്യോളി ഫൗസിയ മൻസിലിൽ മുഹമ്മദ് ഫാസിൽ (26) ആണ് പിടിയിലായത്. 720 മി. ഗ്രാം എം.ഡി.എം.എയും 92 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്ന് കണ്ടെടുത്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലായത്. പയ്യോളി ബിസ്മി നഗറിൽ നിന്ന് മയക്കുമരുന്നുകളുമായി ഇയാളെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

പയ്യോളി എസ്.ഐ മാരായ എസ്.എസ് ശ്രീജേഷ്, വി.പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.