പേരാമ്പ്രയില്‍ ബസിന് പുറകില്‍ ആംബുലന്‍സിടിച്ചു; അപകടം യാത്രക്കാരെ ഇറക്കവേ


പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ ബസ്സിനു പുറകില്‍ ആംബുലന്‍സ് ഇടിച്ച് യുവതി സീറ്റിനുള്ളില്‍ കുടുങ്ങി. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ സ്ത്രീയാണ് കുടുങ്ങിയത്. ഇവരെ നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും ചേര്‍ന്ന് പുറത്തെടുത്ത ശേഷം മറ്റൊരു ആംബുലന്‍സില്‍ കോഴിക്കോടേക്ക് കൊണ്ടുപോയി.

കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിലകണ്ഡന്‍ ബസ് കൈതക്കല്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടയില്‍ ആംബുലന്‍സ് പുറകില്‍ ഇടിക്കുകയായിരുന്നു. രോഗിയേയും കൊണ്ട് കോഴിക്കോടേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.