വില്ലേജ് ഓഫീസറായി വിരമിച്ച പള്ളിക്കര മണട്ടില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു


തിക്കോടി: പള്ളിക്കര മണട്ടില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. വില്ലേജ് ഓഫീസറായി വിരമിച്ചതാണ്.

ഭാര്യ: പരേതയായ ലക്ഷ്മി കുട്ടിയമ്മ. മക്കള്‍: ബാബു രാജ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി തുറയൂര്‍), രമണി, അനില്‍കുമാര്‍ (വിമുക്തഭടന്‍, റിട്ട. ജീവനക്കാരന്‍ സെക്രട്ടറിയേറ്റ്), മിനിജ, ബീന, നിഷാഭായ്.

മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ പൂക്കാട് (റിട്ട അധ്യാപകന്‍, പ്രസിഡന്റ് കാപ്പാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക്), രാമചന്ദ്രന്‍ (റിട്ട. പ്രധാനാധ്യാപകന്‍, കൊയിലാണ്ടി ജി.ജി.എച്ച്.എസ്.എസ്), രഘുദാസ് (റിട്ട: സീനിയര്‍ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), പി.ഗിരിഷ് കുമാര്‍ (മാതൃഭൂമി, റിപ്പോര്‍ട്ടര്‍, കൊയിലാണ്ടി), വി.ഷീല (പ്രധാനാധ്യാപിക, കൊളക്കാട് മിക്‌സഡ് എല്‍.പി.സ്‌കൂള്‍), രജില (വടകര).

സഹോദരങ്ങള്‍: പരേതരായ കുട്ടപ്പന്‍ നായര്‍ (ചെന്നൈ), കുഞ്ഞനന്തന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ (പാലക്കാട്). സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും.