ഹൃദയാഘാതം; വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു


മസ്‌കത്ത്: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുപ്പത്തിയൊന്‍പത് വയസായിരുന്നു.

നിസ്വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്‍: കൃഷ്ണന്‍ ചോറോട്ടു മീത്തല്‍. അമ്മ: ശാന്ത കൂമുള്ളി പറമ്പത്ത്.

മൃതദേഹം നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.