കോഴിക്കോട് പാളം മുറിച്ച് കടക്കവെ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു


കോഴിക്കോട്: ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലില്‍വീട്ടില്‍ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട്ടില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.

കൊല്ലേരിപ്പാറ ഭാഗത്തുവെച്ച് പാളം മുറിച്ചുകടക്കനായി ഇറങ്ങവെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. കൊച്ചുവേളി- സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് ആണ് ഇടിച്ചത്. കുണ്ടായിത്തോട്ടില്‍ ഒരു വിവാഹ സര്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.