കെട്ടിട നിര്‍മാണ ചട്ടവും ഡാറ്റ അധിഷ്ടിത തീരുമാനവും; കൊയിലാണ്ടിയില്‍ ഏകദിന സെമിനാര്‍ നടത്തി ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷെന്‍
കൊയിലാണ്ടി: പതിമൂന്നാമത് ലെന്‍സ്ഫെഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ ഏകദിന സെമിനാര്‍ നടത്തി ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍.
കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് പി.ജെ ജൂഡ്സണ്‍ അധ്യക്ഷത വഹിച്ചു.
കെ.സ്മാര്‍ട്ട് കോര്‍ ടീം മെമ്പര്‍ പി.കെ അബ്ദുള്‍ ബഷീര്‍ വിഷയം അവതരിപ്പിച്ചു. ലെന്‍സ്ഫെഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഹാരിസ് സി.എച്ച്, ജില്ലാ സെക്രട്ടറി അജിത്കുമാര്‍ എന്‍, ജില്ലാ ട്രഷറര്‍ വി.കെ പ്രസാദ്, കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് ശൈലേഷ് കെ.കെ, ഏരിയാ സെക്രട്ടറി അന്‍സാര്‍ വി.കെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.