കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത ആറുവയസുകാരിയെ കടന്നുപിടിച്ചു; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ ആറുവയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ നിലമ്പൂര്‍ സ്വദേശി ബിജു അറസ്റ്റില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം.

തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്.


ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. നടക്കാവ് പൊലീസാണ് ബിജുവിനെ അറസ്റ്റു ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.