പ്രസിഡന്റായി സുധീർ, സെക്രട്ടറിയായി സന്ധ്യ; കൊരയങ്ങാട് കലാക്ഷേത്രത്തെ നയിക്കാൻ പുതിയ ഭാരവാഹികൾ


കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന് പുതിയ ഭാരവാഹികളായി. കലാക്ഷേത്രത്തിന്റെ ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.പി.സുധീറാണ് കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി സന്ധ്യ ഷാജുവിനെയും യോഗം തെരഞ്ഞെടുത്തു.

സ്മിത ഉണ്ണി (വൈസ് പ്രസിഡന്റ്), ജിഷ വിനോദ് (ജോയിന്റ് സെക്രട്ടറി), ടി.പി.രാഘവൻ (ട്രഷറർ), ഷിജില അഭിലാഷ്, ഗംഗ ശശി, ആർ.സുധീഷ്, ബിജു പുത്തൻപുരയിൽ (വിവിധ സെക്രട്ടറിമാർ), സുകന്യ ബാബു (വായനശാല കോ-ഓർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

കലാരംഗത്തെ പ്രമുഖ വ്യക്തികളുടെ വിയോഗത്തിൽ കൊരയങ്ങാട് കലാക്ഷേത്രം ജനറൽ ബോഡി യോഗം അനുശോചനം രേഖപ്പെടുത്തി. ജനറൽ ബോഡി യോഗത്തിന് വിനോദ് നന്ദനം അധ്യക്ഷത വഹിച്ചു. വി.മുരളീകൃഷ്ണൻ, കെ.കെ.വിനോദ്, പി.പി.ബാലൻ, പി.കെ.ശ്രീധരൻ, ടി.പി.രാഘവൻ, പി.കെ.സജീവ്, പി.പി.സുധീർ എന്നിവർ യോഗത്തിൽ സംസാരിച്ചു.