കോവിഡിന് പിന്നാലെ ഭീഷണിയായി പുതിയ വൈറസ്; വാക്‌സിനെ മറികടക്കാന്‍ ശേഷിയുള്ളവയെന്ന് ശാസ്ത്രജ്ഞര്‍- ഖോസ്റ്റ 2 എന്ന പുതിയ വൈറസിനെക്കുറിച്ച് അറിയാംകോഴിക്കോട്: കൊറോണക്ക് പിന്നാലെ ഭീഷണിയായി പുതിയ വൈറസിനെ കണ്ടെത്തി. വവ്വാലുകളില്‍ നിന്നുതന്നെയാണ് ഈ പുതിയ വൈറസും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയെന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ഖോസ്റ്റ 2 എന്നാണ് പുതിയ വയറസ്സിന്റെ പേര്. കോവിഡ് 19ന്റെ ഉപവകഭേദമായ സാഴ്‌സ് കോവ്2 വിഭാഗത്തില്‍പ്പെട്ടവയാണെന്നും പറയപ്പെടുന്നുണ്ട്.

2020 ല്‍ റഷ്യയിലെ വവ്വാലുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്, എന്നാല്‍ അന്ന് ഈ വൈറസ് മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നില്ല. പിന്നീട് നടത്തിയ പഠനത്തിലാണ് വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുമെന്നും കണ്ടെത്തിയത്.

ഖോസ്റ്റ 2 വയറസ്സുകള്‍ക്ക് കൊറോണ വൈറസുകളെ പോലെ മനുഷ്യകോശങ്ങളെ ബാധിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. കോവിഡിനെ പ്രതിരോധിക്കാന്‍ നല്‍കുന്ന വാക്‌സിനുകളെ മറികടക്കാന്‍ ശേഷിയുള്ളവയാണ് പുതിയ വൈറസെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പോള്‍ ജി അലന്‍ സ്‌കൂള്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

കൊവിഡ്-19-നെതിരെ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കോ, ഒമിക്രോണ്‍ രോഗമുക്തി നേടിയവര്‍ക്കോ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയില്ലന്നും ഗവേഷകര്‍ പറയുന്നു. അതേസമയം സാഴ്‌സ് കോവ്2, ഒമിക്രോണ്‍ എന്നിവ പോലെ മനുഷ്യ ശരീരത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈ വൈറസിന് കഴിയില്ലന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

വവ്വാലുകള്‍ക്ക് പുറമേ, ഈനാംപേച്ചികള്‍, മരപ്പട്ടി, റാക്കൂണ്‍ നായ്ക്കള്‍ എന്നിവയിലൂടെയും വൈറസ് പടരാന്‍ സാധ്യതയുള്ളതായി പഠനം പറയുന്നു. നിലവില്‍ അപകടം കുറവാണെങ്കിലും സാഴ്‌സ് കോവ്2, ഖോസ്റ്റ -2 എന്നിവ യോജിച്ചാല്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായാക്കമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. നിലവില്‍ ഇത് തമ്മില്‍ സംയോജിക്കാന്‍ സാധ്യത കുറവാണെങ്കിലും സാഴ്‌സ് കോവ്2 മൃഗങ്ങളിലേക്ക് പടരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നൂറുകണക്കിന് വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ട്, കൂടുതലും ഏഷ്യന്‍ വവ്വാലുകളില്‍, എന്നാല്‍ അവയില്‍ ഭൂരിഭാഗത്തിനും മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള കഴിവില്ല. തുടക്കത്തില്‍, ഖോസ്റ്റ 2 നെക്കുറിച്ച് ഇത് തന്നെയാണ് കരുതിയിരുന്നത്, എന്നാല്‍ സമീപകാല ഗവേഷണം മനുഷ്യരില്‍ അണുബാധ പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും ഗവേഷകര്‍ വ്യകതമാക്കുന്നു.

summary: new bat virus Xosta 2 may spread to humans after Corona