വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി


വടകര: സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കല്ലുമ്മക്കായ പറിക്കാൻ പോയി കടലിൽ കാണാതായ ആൾ മരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ധിഖ് ആണ് മരിച്ചത് .
കോസ്റ്റൽ പോലീസും ഫയർ ആന്റ് വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിൽ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെ നാല് പേരടങ്ങിയ സംഘമാണ് കല്ലുമ്മക്കായ പറിക്കാൻ പോയത്.മുമ്പ് കടലിൽ മറിഞ്ഞ ടഗ്ഗിന്റെ അവശിഷ്ടങ്ങളിൽ വൻതോതിൽ വളർന്ന കല്ലുമ്മക്കായ പറിക്കുന്നതിനിടെയാണ് സിദ്ദിഖ് ഇതിനകത്ത് കുടുങ്ങി പോയത്.കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസും മറ്റുള്ളവരും രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.തെരച്ചിലിനിടയിൽ ടഗ്ഗിനകത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

summary: A man who went missing in the sea died while picking stones in Vadakara