മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചു; മേലടി ക്ഷീരവികസന ഓഫീസിന് പുതിയ ഓഡിറ്റോറിയമായി



പയ്യോളി: മേലടി ക്ഷീര വികസന ഓഫീസിന് വേണ്ടി മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയം തുറന്നു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ.കെ.എം മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന ഓഫീസര്‍ ശ്രീജിത്ത്.സി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന പുതിയോട്ടില്‍ ബ്ലോക്ക് മെമ്പര്‍ രാജീവന്‍ കൊടലൂര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ്, കിഴൂര്‍ ക്ഷീരസംഘം പ്രസിഡണ്ട് മഠത്തില്‍ നാണു മാസ്റ്റര്‍, പാലച്ചുവട് ക്ഷീര സംഘം സെക്രട്ടറി ദേവദാസന്‍.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ക്ഷീരസംഘം പ്രസിഡണ്ടുമാര്‍, ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, ബ്ലോക്ക് അസി. എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജോഷിത്.വി.ആര്‍ നന്ദി പറഞ്ഞു.