നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനെ ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി


നടുവണ്ണൂര്‍: നടുവണ്ണൂര്‍ സ്വദേശിയായ ആദിദേവ് (14)നെ ഇന്ന് പുലര്‍ച്ചെ മുതല്‍ (14-09-23) കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറക്കമുണരും മുമ്പ് സൈക്കിളുമായി വീട്ടില്‍ നിന്നും പുറത്തുപോകുകയായിരുന്നു.

ഓറഞ്ച് നിറമുള്ള വസ്ത്രം ആണ് ധരിച്ചത്. വെളുത്ത നിറം, അഞ്ചടി ഉയരം. രാവിലെ ആറുമണിയോടെ ഉള്ള്യേരിയിലൂടെ കടന്നുപോയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

കുട്ടിയെപ്പറ്റി വിവരം ലഭിക്കുന്നവര്‍ 8606050510 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.

Update: പതിനൊന്നുമണിയോടെ കോഴിക്കോട് വെസ്റ്റ്ഹില്‍ ബസ്റ്റോപ്പില്‍ കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു.