കൈപ്പുസ്തകത്തിൽ കവിത ഉൾപ്പെടുത്തിയത് തന്നെ അറിയിക്കാതെയെന്ന പരാതിയുമായി കവി സത്യചന്ദ്രൻ പൊയിൽക്കാവ്


കൊയിലാണ്ടി: അധ്യാപകരുടെ കൈപ്പുസ്തകത്തിൽ തന്റെ കവിത ഉൾപ്പെടുത്തിയത് തന്നെ അറിയിക്കാതെയാണെന്ന പരാതിയുമായി പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ്. ‘മലയാളം കാണാൻ വായോ’ എന്ന കവിതയാണ് ആറാം തരം അധ്യാപകരുടെ കൈപ്പുസ്തകത്തിൽ പ്രവർത്തന മേഖലാ പരിധിയിൽ പ്രസിദ്ധീകരിച്ചതായി കവി പറയുന്നത്. ഈ വിവരം താൻ അറിയുന്നത് ഒരു സുഹൃത്ത് വഴിയാണെന്നും സത്യചന്ദ്രൻ പൊയിൽക്കാവ് പറഞ്ഞു.

2012-2013 അധ്യയന വർഷത്തിൽ മൂന്നാം തരം മലയാള പാഠപുസ്തകത്തിൽ ഇതേ കവിത പല ഭാഗങ്ങളും വെട്ടിമാറ്റി ഭാഗികമായി ഉപയോഗിച്ചിരുന്നു. അന്ന് ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും മലയാളം സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന കെ.ജയകുമാർ ഐ.എ.എസ് വിദ്യാഭ്യാസ വകുപ്പിന് ഇത് സംബന്ധിച്ച് കത്ത് എഴുതിയിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടായില്ല. കൈപ്പുസ്തകത്തിൽ തന്നെ അറിയിക്കാതെ കവിത ഉൾപ്പെടുത്തിയതിൽ ഏറെ പ്രതിഷേധത്തിലാണ് കവി സത്യചന്ദ്രൻ പൊയിൽക്കാവ്.