കുരുന്നുകൾക്കിനി കുടിവെള്ളം മുട്ടില്ല; അങ്കണവാടിയ്ക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി


Advertisement

കൊയിലാണ്ടി: അങ്കണവാടിക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി പള്ളിക്കമ്മിറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അച്ചോത്ത് അങ്കണവാടിക്കായാണ് മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി കുഴൽ കിണറും മോട്ടോറും നൽകിയത്.

Advertisement

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ കുഴൽ കിണറും മോട്ടോറും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി അധ്യക്ഷയായി. പി.കെ.സുഹൈബ്, പി.വി.ഗംഗാധരൻ, സോമൻ പി.വി, ബിന്ദു എന്നിവർ സംസാരിച്ചു.

Advertisement
Advertisement