കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ (ഏപ്രിൽ 29 ശനിയാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണിമുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന എ.ബി.സി പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

താഴെ പറയുന്ന ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലാണ് നാളെ വൈദ്യുതി മുടങ്ങുക.

അമ്പാടി, ഈസ്റ്റ് റോഡ്, കല്യാണി ബാര്‍, പുതിയ ബസ് സ്റ്റാന്റ്, സാഫ് ആര്‍ക്കേഡ്, ഡാലിയ പ്ലാസ, അഖില അപ്പാര്‍ട്ട്‌മെന്റ്, ശക്തി ടവര്‍, പഴയ ബസ് സ്റ്റാന്റ്, മാപ്പിള സ്‌കൂള്‍, മോറിസ്, സീ പേള്‍, അക്കാമ്മ, മംഗള, ഫിഷറീസ് സ്‌കൂള്‍, ഗവ. ആശുപത്രി, സാംസ്‌കാരിക നിലയം, വില്ലേജ് ഓഫീസ്, മൈക്രോ ലാബ്, ചീക്കപ്പള്ളി, വലിയകത്തുപള്ളി, ബീച്ച്, കടപ്പുറം പള്ളി, താഴങ്ങാടി, സബ് ജയില്‍, ബദര്‍പള്ളി, സൈന, അഷ്‌കോ ഹട്ട്, ഷാന്മിയ ടവര്‍, ബാവ സ്‌ക്വയര്‍, ഗ്രാന്റ് പ്ലാസ, കെ.ജെ ആര്‍ക്കേഡ്, ഡ്രീം മാള്‍.