വാഹനങ്ങളില്‍ 50,000രൂപയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ല; മാതൃകാ പെരുമാറ്റചട്ടം കോഴിക്കോട് ജില്ലയില്‍ നിലവില്‍ വന്നു- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാ പെരുമാറ്റചട്ട പ്രകാരം സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ കൈവശം വെക്കുന്നതും കുറ്റകരമാണ്. ഇവ പിടിച്ചെടുക്കുകയും ജനപ്രതിനിധ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. നാമനിര്‍ദേശ പത്രിക നല്‍കുന്നത് മുതലുള്ള ചിലവുകള്‍ സ്ഥാനാര്‍ഥിയുടേതായി കണക്കാക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അവയുടെ ക്യാമ്പസുകള്‍ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാതൊരു വിധ പ്രചാരണ സാമഗ്രികളും പാടില്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രചരണ സാമഗ്രികള്‍ വയ്ക്കുന്നുണ്ടെങ്കില്‍ അതിന് ആ വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതപത്രം വേണം. ഈ നിബന്ധനകള്‍ പാലിക്കാത്ത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യും. ജാഥകള്‍, പൊതുയോഗങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ മുന്‍ കൂട്ടി പ്രാദേശിക പോലീസ് അധികാരികളെ അറിയിക്കണം.

സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ അനുമതിയില്ലാതെ, നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും പ്രാദേശിക കോടതിയുടെയും നിയമത്തിന്റെയും തീര്‍പ്പിന് വിധേയമായി 72 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യേണ്ടതാണ്.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ 39 ഫ്ളയിംഗ് സ്‌ക്വാഡുകളും 26 ആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്ന് വീതം ഫ്‌ളൈയിംഗ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വീതവും രണ്ട് വീതം ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകളുമാണുള്ളത്. 13 വീഡിയോ സര്‍വൈലന്‍സ് ടീമുകളും സജ്ജമായിട്ടുണ്ട്. ഇതിനു പുറമെ 17 അസിസ്റ്റന്റ് എക്സ്പന്റീച്ചര്‍ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.