അപകട വിവരമറിഞ്ഞപ്പോൾ മുതൽ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു, പ്രാർത്ഥനകളെല്ലാം വിഫലമാക്കി അവൻ യാത്രയായി; ഇരിങ്ങൽ സ്വദേശി രാഗേഷിന്റെ അപ്രതീക്ഷിത വിയോ​ഗം വിശ്വസിക്കാനാകാതെ ജന്മനാട്


പയ്യോളി: ഇരിങ്ങൽ സ്വദേശി രാ​ഗേഷിന്റെ അപ്രതീക്ഷിത വി​യോ​ഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടുകാരും. എല്ലാവരോടും സൗമ്യമായി പെരുമാറാറുള്ള ​​രാ​ഗേഷ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. അപകടാവസ്ഥ തരണം ചെയ്ത് അവൻ പഴയത് പോലെ തിരികെ വരുമെന്ന പ്രീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എന്നന്നേക്കുമായി അവരോട് വിട പറഞ്ഞ് പ്രിയ സുഹൃത്ത് മരണപ്പെട്ടെന്ന വേദനിപ്പിക്കുന്ന വാർത്തയാണ് ഇന്നവരെ തേടിയെത്തിയത്.

ഇന്നലെ വെെകുന്നേരമാണ് കൊല്ലത്ത് ദാരുണമായ അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു ​രാ​ഗേഷ്. കൊല്ലം ചിറയ്ക്ക് സമീപത്തുവെച്ച് മിനിലോറി ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് ര​ഗേഷ് ഓടിച്ചിരുന്ന ബൈക്കിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ​രാ​ഗേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

യു.എൽ.സി.സിയിലെ ജീവനക്കാരാണ് ​രാ​ഗേഷ്. എന്നത്തേയും പോലെ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ മരണമെത്തിയത്. തന്റെ മുന്നിലേക്കെത്താൻ പോകുന്നത് ചേതനയറ്റ ഭർത്താവിന്റെ ശരീരമാണെന്നറിയാതെ രാ​ഗേഷിനായി കാത്തിരിക്കുകയാണ് ഭാര്യ സുബിഷ.

എല്ലാവരോടും വിനയത്തോടെ പെരുമാറുന്ന പ്രകൃതമാണ് രാ​ഗേഷിന്റേത്. അതിനാൽ തന്നെ നിരവധി സുഹൃത്ത് ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. അപകട വിവരം അറിഞ്ഞത് മുതൽ രാ​ഗേഷിനായുള്ള പ്രാർത്ഥനയിലായിരുന്നു എല്ലാവരും. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തി അയാൾ എന്നന്നേക്കുമായി വിട പറഞ്ഞു.

Summary: iringal native Middle aged man died in an accident at Kollam.