ചേലിയയിൽ വീടിന് മുൻവശം നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയതായി പരാതി


കൊയിലാണ്ടി: വീടിന് മുൻവശം നിർത്തിയിട്ടിരുന്ന ചേലിയ സ്വദേശിയുടെ സ്കൂട്ടി മോഷണം പോയതായി പരാതി. ഇന്ന് രാവിലെയാണ് വീട്ടിൽ നിന്ന് സ്കൂട്ടി മോഷണം പോയതെന്ന് മലയിൽ റാഷിക്ക് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രാവിലെ വാഹനം വീടിന് മുന്നിലുണ്ടായിരുന്നു. 7.30 -ഓടെയാണ് വാഹനം അവിടെ നിന്ന് കാണാതാവുന്നത്. ഈ സമയത്ത് വീടിന് മുൻവശം ആരും ഉണ്ടായിരുന്നില്ല. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.

കെ.എൽ 56 യു 2651 നമ്പർ കറുപ്പ് നിറത്തിലുള്ള ഹീറോയുടെ ഡിലെെറ്റ് വാഹനമാണ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 70125 81593 എന്ന നമ്പറിലോ ബന്ധപ്പെടുക.

Summary: Scooty was stolen from house in chelia