മാവൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല്‍പ്പത്തിയെട്ടുകാരന്‍ കിണറ്റില്‍ വീണു; റസ്‌ക്യൂനെറ്റ് ഉപയോഗിച്ച് കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാസേന


കോഴിക്കോട്: മാവൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല്‍പ്പത്തിയെട്ടുകാരന്‍ കിണറ്റില്‍ വീണു. കുറ്റിക്കടവ് പൂപറമ്പത്ത് അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ അബ്ദുല്‍ സലീമാണ് കിണറ്റില്‍ വീണത്.

കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അറുപത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി റസ്‌ക്യൂ നെറ്റ് ഉപയോഗിച്ചാണ് അബ്ദുല്‍ സലീമിനെ കരയ്ക്കു കയറ്റിയത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.ടി റാഷിദാണ് കിണറ്റില്‍ ഇറങ്ങിയത്. സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അനില്‍ കുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.കെ.നൗഷാദ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി.കെ.അനൂപ്, മിഥുന്‍.ആര്‍, എ.പി.ജിതേഷ്, അനീഷ് കുമാര്‍, സതീഷ് മായങ്ങോട്ട്, സെന്തില്‍ കുമാര്‍ എന്നിവരും ഹോം ഗാര്‍ഡ് മാരായ ഹമീദ്, തോമസ് ജോണ്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.