മുക്കത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


മുക്കം: മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്താണ് അപകടം. മാടമ്പി സ്വദേശി കെ.പി.സുധീഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്കത്തുനിന്ന് വാലില്ലാപ്പുഴയിലേക്ക് വരുകയായിരുന്ന ജെ.സി.ബിയും വാലില്ലാപ്പുഴയില്‍നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ലൈറ്റ് ഇല്ലാതെയാണ് ജെ.സി.ബി വന്നിരുന്നത്.

ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടന്‍ തന്നെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

പ്രകാശന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ രജനി. സഹോദരങ്ങള്‍ ധന്യ, മനോജ്. സംസ്‌കാരം പിന്നീട് നടക്കും.