സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എഴുപത് കുപ്പി മദ്യവുമായി പാലോറയില്‍ യുവാവ് അറസ്റ്റില്‍


ബാലുശ്ശേരി: എഴുപത് കുപ്പി മദ്യവുമായി പാലോറയില്‍ യുവാവ് എക്‌സൈസ് പിടിയിലായി. കോട്ടൂളി സ്വദേശി വാരിയന്‍പറമ്പ് വീട്ടില്‍ അബി ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്.

ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി താമരശ്ശേരി റോഡില്‍ പാലോറയില്‍ എക്‌സൈസ് പരിശോധന നടത്തവെയാണ് അബിയെ പിടികൂടിയത്. കെ.എല്‍. 11 ബി.എച്ച്. 7912 നമ്പറിലുള്ള സ്‌കൂട്ടറില്‍ കടത്തുകയായുന്നു മദ്യക്കുപ്പികള്‍.

പ്രിവന്റീവ് ഓഫിസര്‍ ഷാജി സി.പിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ബിജുമോന്‍ ടി.പി., സി.ഇ.ഒമാരായ നൗഫല്‍ ടി., ശ്രീജിത്ത് സി.കെ., രഘുനാഥ് എം.സി., അനീഷ് കുമാര്‍ എ.പി., ഡ്രൈവര്‍ ദിനേഷ് സി. എന്നിവര്‍ പങ്കെടുത്തു.