നന്തി ബസാര്‍ കുറ്റിയില്‍ മമ്മദ് ഹാജി അന്തരിച്ചു


നന്തി ബസാര്‍: നന്തി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തിന് കിഴക്കുഭാഗം പടിഞ്ഞാറെ വളപ്പില്‍ കുറ്റിയില്‍ മമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭാര്യ: പത്തുകണ്ടത്തില്‍ നബീസ. മക്കള്‍: ആഷിഖ് (ദുബൈ), ഷാഫി (ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍), ഷിഹാസ് (ബഹ്‌റൈന്‍), റഹ്‌മത്ത് (കൊളക്കാട്). മരുമക്കള്‍: ദാവൂദ് (കൊളക്കാട്), ഷമിന (വടകര), ഹസീന ബാനു (നരിക്കുനി), ഹസ്‌ന (മന്ദംകാവ്). സഹോദരി: കദീശ.