കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു


Advertisement

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്.

Advertisement

ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്. അതുലും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടമുണ്ടായത്.


Related News: കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടം: കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും ഒരു വയസുള്ള കുഞ്ഞും മരിച്ചു


Advertisement

ഗുരുതരമായി പരിക്കേറ്റ അതുലിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മകനെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതുലിന്റെ അമ്മ കൃഷ്ണവേണിയും ഭാര്യ മായയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാര്‍ യാത്രക്കാരായ വടകര സ്വദേശികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Advertisement

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. കോരപ്പുഴ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തിരിഞ്ഞാണ് കാര്‍ നിന്നത്.


Also Read: മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ; അപകടത്തില്‍പ്പെട്ട കാര്‍ യാത്രികരായ വടകര സ്വദേശികള്‍ക്കും പരിക്ക്