Tag: Korappuzha Bridge

Total 2 Posts

കോരപ്പുഴ റെയില്‍വേ പാലത്തില്‍ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

എലത്തൂര്‍: കോരപ്പുഴ റെയില്‍വേ പാലത്തില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏകദേശം 55വയസ്സ് പ്രായം വരും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂര്‍ പൊലീസ് സ്ഥലത്തെത്തി.  

കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.