നടേരി മണമേൽ പുളിമൂട്ടിൽ എം.സി.ചെറിയാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


കൊയിലാണ്ടി: പ്ലാന്ററായ എം.സി.ചെറിയാൻ (ജാഗു) മണമേൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. മണമേൽ പുളിമൂട്ടിൽ ചെറിയാൻ ജോർജിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: റീനു. മകൻ: ജോൺ എം ചെറിയാൻ (ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ നിയമ വിദ്യാർത്ഥി).

മൃതദേഹം മാർച്ച് 13ന് രാവിലെ 7 മുതൽ 9 വരെ കോഴിക്കോട് മനോരമ ജംക്‌ഷനിലുള്ള ക്രസൻ്റ് പ്ലാറ്റിനം അപ്പാർട്‌മെൻ്റിലുള്ള വസതിയിലും തുടർന്ന് 9.30 മുതൽ 10.30 വരെ കോഴിക്കോട് സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ ബിലാത്തിക്കുളത്തിലും തുടർന്ന് 11.30 ന് കൊയിലാണ്ടിലെ (നടേരി ) മണമേൽ പുളിമൂട്ടിൽ, ( സ്പ്രിംഗ് ഹിൽ എസ്റ്റേറ്റ്) തുടർന്ന് 2.30-ന് കൊയിലാണ്ടി ‘സ്പ്രിംഗ് ഹിൽ’ എസ്റ്റേറ്റിലുള്ള സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ പ്രാർഥനയും സംസ്‌കാരവും നടക്കും.