നന്തി മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം


Advertisement

നന്തിബസാര്‍: നന്തിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാത്രി 8.50 തോടെ നന്തി മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Advertisement

വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement