വിയ്യൂര്‍-കൊല്ലം ചോര്‍ച്ചപ്പാലം റോഡ് മണ്ണിട്ട് ഉയര്‍ത്താന്‍ നീക്കം; മണ്ണിടല്‍ തടഞ്ഞ് നാട്ടുകാര്‍, ചോര്‍ച്ചപ്പാലം റോഡിനായി നാട്ടുകാരുടെ പ്രതിഷേധം


കൊയിലാണ്ടി: കൊല്ലം ചോര്‍ച്ചപ്പാലം റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നത് തടഞ്ഞ് നാട്ടുകാര്‍. ഇന്നലെയാണ് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചോര്‍ച്ചപ്പാലം റോഡ് വഗാര്‍ഡ് തൊഴിലാളികള്‍ മണ്ണിട്ട് ഉയര്‍ത്താന്‍ ശ്രമിച്ചത്. മണ്ണിടാന്‍ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് തടയുകയായിരുന്നു.

എന്നാല്‍ ഈ ഭാഗം മണ്ണിട്ട് ഉയര്‍ത്തിയാല്‍ ഒരുപ്രദേശം തന്നെ രണ്ടായി മാറുമെന്നും ബദല്‍മാര്‍ഗം റോഡ് ഇല്ലാതെ ജനങ്ങള്‍ ദുരിതത്തിലാകുമെന്നും വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബസ് റൂട്ടുകളോ മറ്റു വാഹന സൗകര്യങ്ങളൊ ഇല്ലാത്ത ഈ പ്രദേശം ഈറോഡ് അടയ്ക്കുന്നതോടുകൂടി കൊല്ലം കൊയിലാണ്ടി ഭാഗങ്ങളിലേക്കുള്ള ബന്ധം വിച്ഛേദിക്കപ്പെടും. സ്‌കൂള്‍ കുട്ടികളും ജോലിക്ക് പോകുന്ന നാട്ടുകാരും ഈ റോഡ് ഇല്ലാതായാല്‍ ഏഴു കിലോമീറ്ററുകളോളംചുറ്റി സഞ്ചരിക്കേണ്ടിവരും

റോഡ് പണി ആരംഭിച്ചത് മുതല്‍ പരാതി അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അധികൃതരെ വിളിച്ച് വിരമറിയിച്ചിരുന്നെങ്കിലും സ്ഥലത്ത് എത്തിയിരുന്നില്ല. നാളെ 11 മണിക്ക് സ്ഥലത്ത് എത്താമെന്നും വിശദമായി ചര്‍ച്ചനടത്താമെന്നും അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി  ന്യൂസ്ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മണ്ണിട്ട് നികത്തുന്നത് നിര്‍ത്തി വഗാര്‍ഡ് തൊഴിലാളികള്‍ പോയിരുന്നു. അറുപത് വര്‍ഷത്തിലേറെയായി ചോര്‍ച്ചപ്പാലം, വിയ്യൂര്‍,,പന്തലായനി, പെരുവട്ടൂര്‍ ഭാഗങ്ങളില്‍ നിന്നും കൊല്ലത്തേക്ക് യാത്രയ്ക്കായി ഈ റോഡ് ആണ് ആശ്രയിച്ച് വരുന്നത്.

ബദല്‍ മാര്‍ഗമായി ചെറിയൊരു റോഡ് ഉണ്ടെങ്കിലും രണ്ട് ബൈക്കുകള്‍ പോലും ഒരുമിച്ച് പോകാന്‍ കഴിയാത്തത്രയും ചെറിയ റോഡാണുളളത്. നിലവില്‍ മണ്ണിട്ട് ഉയര്‍ത്തുന്നതിന് പകരം ചോര്‍ച്ചപ്പാലം റോഡിലേക്ക് കൂടി കടക്കാവുന്ന തരത്തില്‍ മണ്ണിടണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് വാര്‍ഡ് മെമ്പര്‍ ഷീബ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.