ഇനി കാഞ്ഞിലശ്ശേരിക്ക് വായന വലുതാക്കാം, അറിവിന്റ ലോകവും; ബോധി ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു


ചേമഞ്ചേരി: ഇനി കാഞ്ഞിലശ്ശേരിക്ക് അറിവിന്റെ ലോകം വലുതാക്കാം. പരിമിതികളും തടസ്സങ്ങളുമില്ലാതെ. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബോധി ഗ്രന്ഥാലയത്തിന് പുതുതായി പണിത കെട്ടിടം ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞിലശ്ശരിയിൽ 30 വർഷമായി പ്രവർത്തിച്ചു വരുന്ന വായനശാലയാണിത്.

ബോധി ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച പി.എൻ.പണിക്കരുടെ ഫോട്ടോ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.രാജൻ അന്നാച്ഛാദനം ചെയ്തു. ബോധി പ്രസിഡൻ്റ് കെ.കുട്ടിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ സ്വാതന്ത്ര്യ സമര ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമൻ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സജിത ഷെറി, ഗീത മുല്ലോളി, പി.രാജീവൻ, വി.കെ. വിപിൻദാസ് എന്നിവർ സംസാരിച്ചു.