സ്‌കൂളിലേക്കു പോകുന്ന വഴിയില്‍ നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് കരിയാത്തുംപാറ സ്വദേശിയായ അധ്യാപകന് പരിക്ക്


കൂരാച്ചുണ്ട്: സ്‌കൂളിലേക്കു പോകുന്നവഴിയില്‍ നായ ബെക്കിന് കുറുകെ ചാടി. ബൈക്ക് മറിഞ്ഞ് അധ്യാപകന് പരിക്ക്. കരിയാത്തുംപാറ വല്ലയില്‍ ജോഷി ഇമ്മാനുവേലിനാണ് (37)പരിക്കേറ്റത്.

കോഴിക്കോട് സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുംവഴി കല്ലാനോട് 28-ാംമൈലില്‍ വെച്ചാണ് അപകടം.

കൈയ്ക്കും കാലിനും പരിക്കേറ്റ ജോഷിക്ക് കൂരാച്ചുണ്ട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രാഥമികചികിത്സ നല്‍കി. ശേഷം വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

summary: A teacher from Kariyathumpara was injured while The dog jumped across the road