ശബ്ദംകേട്ട് ഓടിയെത്തിയവര്‍ ആദ്യം ഞെട്ടി, പിന്നെ അത്ഭുതവും! കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് പുള്ളിപ്പുലി (വീഡിയോ കാണാം)


കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ പുള്ളിപ്പുലി വീണു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. സൗത്ത് അണിയാരം എല്‍.പി സ്‌കൂളിന് സമീപം നിര്‍മാണത്തിലിരിക്കുന്ന മലാല്‍ സുനീഷിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് പുലി വീണത്.

ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കിണറ്റില്‍ പുലിയെ കണ്ടത്. സംഭവമറിഞ്ഞ് ചൊക്ലി പൊലീസ്, പാനൂര്‍ ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പുലിയെ കിണറ്റില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കനകമലയില്‍നിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പൊതുവെ വന്യമൃഗങ്ങള്‍ കാണാത്ത പ്രദേശത്ത് പുലിയിറങ്ങിയതില്‍ നാട്ടുകാരില്‍ ഭീതിയിലാണ്.

വീഡിയോ കാണാം https://youtu.be/LyKO_DSn7tU