വി.പി ഗംഗാധരന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു


കൊയിലാണ്ടി: വി.പി ഗംഗാധരന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. സമൂഹത്തിന്റെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക തൊഴിലാളികളെയും, കയര്‍ തൊഴിലാളികളെയും സംഘടിപ്പിച്ച് ജന്മിത്വത്തിനും, നാടുവാഴി ഭീകരതക്കുമെതിരെ പ്രവര്‍ത്തിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഗംഗാധരന്‍ മാസ്റ്ററുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അനുസ്മരണ യോഗത്തില്‍ ഉദ്ഘാടകന്‍ കെ.കെ ദിനേശന്‍  പറഞ്ഞു.

ഇല്ലത്ത് താഴ വെച്ച് നടത്തിയ അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശന്‍ ഉദ്ഘാടനെ ചെയ്തു. എന്‍.കെ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുധ കിഴക്കെപ്പാട്ട്, അഡ്വ: കെ. സത്യന്‍, രാജീവന്‍, കെ. ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ ഷൈജു സ്വാഗതം പറഞ്ഞു.
ലിന്‍സി എം.പി ചടങ്ങില്‍ വെച്ച് പഴയകാല പ്രവര്‍ത്തകരെ ആദരിക്കുകയും, എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുകയും ചെയ്തു.