‘കെ.ശിവരാമന്‍ കൊയിലാണ്ടിയിലെ രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്- മുല്ലപ്പളളി രാമചന്ദ്രന്‍


കൊയിലാണ്ടി: കെ.ശിവരാമന്‍ മാസ്റ്റര്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി.സി.എച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവും നല്ല വായനക്കാരനും നാടക സംവിധായകനും നാടകരചയിതാവുമായിരുന്നു ശിവരാമന്‍ എന്ന് മുന്‍ കെ.പി സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. പി. രത്‌നവല്ലി, സി.വി ബാലകൃഷ്ണന്‍, മഛത്തില്‍ നാണു, മുരളി തോറോത്ത്, വി.പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, വി.ടി സുരേന്ദ്രന്‍, വി.വി സുധാകരന്‍, തന്‍ഹീര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.