50 വര്‍ഷത്തെ ചരിത്രം; കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിന്റെ ഡോക്യുമെന്ററി ഫിലിം ‘ഫസ്റ്റ് ബെല്‍’ പ്രകാശനം ചെയ്തു


കൊയിലാണ്ടി: കുറുവങ്ങാട് ശക്തി  തിയേറ്റേഴ്സിന്റെ  50 വര്‍ഷത്തെ ചരിത്രം ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം ‘ഫസ്റ്റ് ബെല്‍ ‘ യൂടൂബില്‍ റിലീസ് ചെയ്തു. കേരള സംഗീത നാടക അക്കാഡമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

തായമ്പകോത്സവ സമാപന വേദിയില്‍ വെച്ചായിരുന്നു പ്രകാശനം. പ്രശസ്തനടന്‍ സന്തോഷ് കീഴാറ്റൂര്‍, കലാനിരൂപകന്‍ എന്‍.പി. വിജയകൃഷ്ണന്‍, എന്‍.ഇ ഹരികുമാര്‍ പി.വി. രാജു, ഇ.കെ. പ്രജേഷ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ എന്‍.കെ.മുരളി എന്നിവര്‍ പങ്കെടുത്തു.

കുറുവങ്ങാട്ടെ തൊഴിലിന്റെയും കലയുടെയും വൈവിദ്യങ്ങള്‍ കൂടി ചിത്രികരിച്ച ഡോക്യുമെന്ററിയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വ്വഹിച്ചത് അനില്‍ മണമല്‍ ആണ്. സംഗീതം പാലക്കാട് പ്രേംരാജ്, അനില്‍ എ.കെ, സുമേഷ് കെ.കെ. പ്രജേഷ് ഇ.കെ. രജനി. സി.കെ., മേഘരാജ് എന്നിവര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ചു.