പട്ടാപ്പകല്‍ സ്‌കൂട്ടറിലെത്തി കൊയിലാണ്ടിയില്‍ നിന്നും പമ്പ് സെറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍; അറസ്റ്റിലായത് കുറുവങ്ങാട് സ്വദേശി



കൊയിലാണ്ടി: കൊയിലാണ്ടി ജവഹര്‍ ബില്‍ഡിങ്ങിന് പിറകിലുള്ള കിണറിന്റെ പമ്പ് സെറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍. കുറുവങ്ങാട് ഐ.ടി.ഐയ്ക്ക് സമീപം വരകുന്നുമ്മല്‍ കോളനിയില്‍ ബദര്‍ഷാന്‍ (26) ആണ് പിടിയിലായത്.

നടേലക്കണ്ടി റോഡിലെ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന യു.കെ ഡെന്റല്‍ ക്ലിനിക്കിന്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് സ്‌കൂട്ടിയിലെത്തി യുവാവ് മോഷ്ടിച്ച് കടന്നത്. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.

ബില്‍ഡിങ്ങിന്റെ പിറകിലുള്ള കിണറിനോട് ചേര്‍ന്നാണ് പമ്പ് സെറ്റ് സ്ഥാപിച്ചിരുന്നത്. ഇത് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാവ് മുറിച്ചെടുക്കുയായിരുന്നു. സമീപത്തെ സ്ഥാപനത്തിലെ ആളുകളെ കണ്ടപ്പോള്‍ നന്നാക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് യുവാവ് കടന്നുകളയുകയായിരുന്നു.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊയിലാണ്ടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.