കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോന്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോന്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോത്സവത്തിന് കൊടിയേറി. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍കുലവരവുകള്‍ ക്ഷേത്ര സന്നിദ്ധിയിലെത്തി.


ഉത്സവം നാളെ സമാപിക്കും. നാളെ വൈകീട്ട് അഭിരാമി ഗോകുല്‍നാഥ്, കാവ്യ താരദാമോദരന്‍, അവതരിപ്പിക്കുന്ന ഇരട്ടതായമ്പക അരങ്ങേറും. വൈകീട്ട് കാഴ്ചശീവേലി, ദീപാരാധനക്ക് ശേഷം താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.