പ്രതിനിധി സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഇന്ന്; കെ.എസ്.ടി.സി കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം


കൊയിലാണ്ടി: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റര്‍ കോഴിക്കോട് റവന്യു ജില്ലാ സമ്മേളനത്തിന് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. കെ.എസ്.ടി.സി ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍ പതാക ഉയര്‍ത്തിയതോട് കൂടി സമ്മേളന പരിപാടികള്‍ ആരംഭിച്ചു.

തുടര്‍ന്ന് നടന്ന ജില്ലാ കൗണ്‍സില്‍ യോഗം കെ.എസ്.ടി.സി. സംസ്ഥാന സിക്രട്ടറി ജെ.എന്‍.പ്രേം ഭാസിന്‍ ഉല്‍ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കുളൂര്‍ ബാബു, പി.കിരണ്‍ജിത്ത് അവിനാഷ്, ജി.എസ്.ബി.ടി.സുധീഷ് കുമാര്‍, പി.സി.നിഷാ കുമാരി, കൃഷ്ണദാസ്, വി.എസ്.എന്‍.ജി. നിഥിന്‍, രജുല എ.ജെ, തുടങ്ങിയവര്‍ സംസാരിച്ചു.

നാളെ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം എല്‍.ജെ.ഡി.ദേശീയ സിക്രട്ടറി ഡോ: വര്‍ഗീസ് ജോര്‍ജ് ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം, സമാപന സമ്മേളനം എന്നിവ നടക്കും