പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ ഈ വര്‍ഷത്തെ വാര്‍ത്തകള്‍ ജ്വാലയിലുണ്ട്; സ്‌കൂളിലെ നേട്ടങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കുട്ടികളുടെ പത്രം


കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പത്രം ജ്വാല പ്രകാശനം ചെയ്തു. ഓരോ വര്‍ഷവും സ്‌കൂള്‍ തല മികവുകള്‍, ദിനാചരണങ്ങള്‍, പ്രധാന പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പത്രം തയ്യാറാക്കുന്നത്.

ഈ വര്‍ഷം വിദ്യാലയത്തിന് മികച്ച നേട്ടങ്ങളുടെ വര്‍ഷം കൂടിയാണ്. കലാ കായികമേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, എല്‍.എസ്.എസ് പരീക്ഷയിലെ മികച്ച വിജയം, ശാസ്ത്ര, ഗണിത ശാസ്ത്ര മേളകളിലെ നേട്ടങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവു തെളിയിച്ചു കൊണ്ട് വിദ്യാലയം മികവില്‍ നിന്ന് മികവിലേക്ക് മുന്നേറി കൊണ്ടിരിക്കുകയാണ്.

വാര്‍ഡ് കൗണ്‍സിലര്‍, ജിഷ പുതിയടത്ത് പത്രം പ്രകാശനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് സൗമിനി, സിറാജ് ഇയ്യഞ്ചേരി, ഇന്ദിര.സി.കെ, ഉഷശ്രീ കെ, നൗഷാദ്, ബാസില്‍.പി, നിഷിധ, ബിന്‍സി, ഷിജിന, ബിന്ദു, ജൂലി എന്നിവര്‍ പങ്കെടുത്തു.