ബോധവത്കരണ ക്ലാസും ഉപഭോക്താക്കള്‍ക്ക് സമ്മാനദാനവും; ദേശീയ ഊര്‍ജ സംരക്ഷണ ദിനപരിപാടികള്‍ സംഘടിപ്പിച്ച് കെ.എസ്.ഇ.ബി കൊയിലാണ്ടി


കൊയിലാണ്ടി: ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷനില്‍ ബോധവല്‍ക്കരണ ക്ലാസും ഉപഭോക്താക്കള്‍ക്കുള്ള സമ്മാനദാനവും. സെക്ഷന്‍ എ.പി.പ്രശാന്തന്‍ കെ.പിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ (ഊര്‍ജം) ഇ.കെ.അജിത് നിര്‍വഹിച്ചു.

ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടി, സീനിയര്‍ സൂപ്രണ്ട് ശശീന്ദ്രന്‍, സബ് എഞ്ചിനിയര്‍ മോഹനന്‍, ഗോപിനാഥ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ്.ഇ നന്ദി പറഞ്ഞു.

mid2]