കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ്‌ യുവ സംരംഭകരെ തേടുന്നു; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് നൂതന ആശയങ്ങളുള്ള യുവ സംരംഭകരെ ക്ഷണിക്കുന്നു. ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ അഫിലിയേഷനായുള്ള സ്റ്റാർട്ടപ്പുകളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 7 ന് രാവിലെ 10.00 മണിക്ക് നടക്കും.

ടിബിഐ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദഗ്ധരുടെ മുമ്പാകെ അപേക്ഷകർ അവരുടെ ബിസിനസ് പ്ലാനിനെക്കുറിച്ച് പരമാവധി 15 മിനിറ്റ് അവതരണം നടത്തണം. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക www.geckkd.ac.in ഫോൺ : 0495 2383220.